മൗനാന്ത്യത്തിൽ
പണ്ഡിറ്റ് മാഷ്
ശിഷ്യരോട് മൊഴിഞ്ഞത്
പ്രിയപ്പെട്ട കുട്ടി,
എനിക്ക് പണി നിർത്തി പോകാൻ സമയമായി.
എനിക്ക് പണി നിർത്തി പോകാൻ സമയമായി.
ഇനി എന്തു പറയാനാണ്?
എല്ലാം പറഞ്ഞു കഴിഞ്ഞതാണല്ലോ.
ആവർത്തിക്കുന്നില്ല.
പറഞ്ഞതും പറയാനാഗ്രഹിച്ചതുമെല്ലാം ഈ ‘മൗന’ത്തിലുണ്ട്.
മുപ്പത്തിനാലുകൊല്ലം!
മുപ്പത്തിനാലുകൊല്ലം!
എത്രക്ഷണത്തിലാണ് കടന്നു പോയത്!
എന്റെ ഹൃദയഭിത്തിയിൽ
പതിഞ്ഞുകിടക്കുന്ന നിഷ്കളങ്കവും, സ്നേഹനിർഭരവും പ്രസന്ന കോമളവുമായ ആ മുഖം ഇന്നും
മങ്ങിയിട്ടില്ല.
എന്റെ ഏറ്റവും ഉജ്ജ്വലമായ നേട്ടമാണിത്.
പഴയതെങ്കിലും പുതുമ
നശിക്കാത്ത ഈ ചിത്രവും കൊണ്ടാണ് ഞാൻ പോകുന്നത്.
എന്റെ ശിഷ്ടജീവിതം മധുരീകരിക്കാൻ
ഇത് ധാരാളം മതി.
പിഴവുകളും തെറ്റുകളും ധാരാളം പറ്റിയിട്ടുണ്ടാവാം.
പിഴവുകളും തെറ്റുകളും ധാരാളം പറ്റിയിട്ടുണ്ടാവാം.
പക്ഷെ ഞാനതിൽ
പശ്ചാത്തപിക്കുന്നില്ല.
കറുപ്പും വെളുപ്പും ചേർന്നാണല്ലോ ചിത്രം പൂർണ്ണമാകുന്നത്.
എന്നാലങ്ങനെ, യാത്രയില്യാ
എന്നാലങ്ങനെ, യാത്രയില്യാ
ഒപ്പ്
No comments:
Post a Comment