“വിനയം വിദ്വാന് ഭൂഷണം”
“മൗനം
വിദ്വാനു ഭൂഷണം” എന്ന പഴമൊഴി വളരെ പ്രസിദ്ധമാണ്. വിദ്വാന്മാർക്ക് മൗനം മാത്രമല്ല
ഭൂഷണമായിത്തീരുന്നത്. മൗനത്തേക്കാൾ കൂടുതൽ അലങ്കാരമായിത്തിരുന്നത് ഒരു പക്ഷെ
വിനയമായിരിക്കും. മുൻ വാക്യം തിരുത്തണമെന്നാണോ താങ്കൾ ആവശ്യപ്പെടുന്നത്? ഞാനും ആ
വാക്യം തിരുത്താൻ തന്നെ തീരുമാനിച്ചിരിക്കുന്നു. അതിലെ ഒരു പക്ഷെ എന്ന
പ്രയോഗത്തിന് ഒരു പ്രസക്തിയും ഇല്ല. വിനയം തന്നെയാണ് വിദ്വാന് എപ്പോഴും,
എല്ലായിടത്തും അലങ്കാരമായി വർത്തിക്കുന്നത്. അതിൽ സംശയത്തിന് ഇടയില്ല. ദിവാകരൻ
നമ്പൂതിരിയുടെ ജീവിതവും പ്രവൃത്തികളും ഇതിന് മകുടോദാഹരണങ്ങളാണ്.
No comments:
Post a Comment