TDN
KAVITHAKAL
ടി.
ദിവാകരൻ നമ്പൂതിരിയുടെ കവിതകൾ
1.
ലക്ഷ്യം
വിദ്യാഭ്യാസപ്രപഞ്ചത്തിൻ
പരമാണുക്കൾ തോറുമേ
പരബ്രഹ്മസ്വരൂപേണ
വർത്തിക്കും ശക്തിയാണു ഞാൻ
പരമാണുക്കൾ തോറുമേ
പരബ്രഹ്മസ്വരൂപേണ
വർത്തിക്കും ശക്തിയാണു ഞാൻ
എന്നെത്തേടി നടക്കുന്നു
ഗുരുവും ശിഷ്യനും സദാ
എന്നെ പ്രാപിക്കുവാൻ യത്ന -
മാളുന്നൂ രണ്ടുകൂട്ടരും
ഗുരുവും ശിഷ്യനും സദാ
എന്നെ പ്രാപിക്കുവാൻ യത്ന -
മാളുന്നൂ രണ്ടുകൂട്ടരും
തേടുമ്പോൾ തെന്നിമാറുന്നോ,
നെവിടേയുമിരിപ്പവൻ
നിർഗുണൻ, ഗുണസർവ്വസ്വ -
നെവിടേയുമിരിപ്പവൻ
നിർഗുണൻ, ഗുണസർവ്വസ്വ -
സമ്പന്നൻ, ഞാ,നമേയനും
കണ്ടോരില്ലെന്നേയിന്നോളം
കണ്ടുവെന്നുരചെയ്യുന്നുവോർ
കണ്ടോരല്ലാ (കുറുപ്പാശാൻ
പണ്ടേ ‘ഗുട്ടി’തറിയവൻ )
പരമാർത്ഥത്തിൽ ഞാൻ സാക്ഷാൽ
പരബ്രഹ്മത്തിനൊപ്പമേ
ഏകനാണെങ്കിലും നാനാ -
രൂപത്തിൽകാണ്മൂ പണ്ഡിതർ.
കണ്ടുവെന്നുരചെയ്യുന്നുവോർ
കണ്ടോരല്ലാ (കുറുപ്പാശാൻ
പണ്ടേ ‘ഗുട്ടി’തറിയവൻ )
പരമാർത്ഥത്തിൽ ഞാൻ സാക്ഷാൽ
പരബ്രഹ്മത്തിനൊപ്പമേ
ഏകനാണെങ്കിലും നാനാ -
രൂപത്തിൽകാണ്മൂ പണ്ഡിതർ.
‘നോളേജാ’ണൊരുവ,ന്നന്യ
‘ന്നണ്ടർസ്റ്റാന്റിങ്ങ്’ഹം പുനഃ
‘സ്കില്ലാ’ണുമറ്റൊരാൾ,‘ക്കപ്ലി -
ക്കേഷ’നാണന്യ ദൃഷ്ടിയിൽ.
‘ന്നണ്ടർസ്റ്റാന്റിങ്ങ്’ഹം പുനഃ
‘സ്കില്ലാ’ണുമറ്റൊരാൾ,‘ക്കപ്ലി -
ക്കേഷ’നാണന്യ ദൃഷ്ടിയിൽ.
ഇനിയും പറയാതുള്ള
പല രൂപങ്ങളിങ്ങനെ
ഭക്തസങ്കല്പത്തിനൊത്തു
പല രൂപങ്ങളിങ്ങനെ
ഭക്തസങ്കല്പത്തിനൊത്തു
കൈവരിക്കുന്നൂ ഞാൻ സദാ.
‘എല്ലാവഴികളും ചെന്നു
മുട്ടുന്നൂ റോമി’ലെന്നപോൽ
ഏതുചിത്രം വരച്ചാലു –
മുട്ടുന്നൂ റോമി’ലെന്നപോൽ
ഏതുചിത്രം വരച്ചാലു –
മതു ഞനായ്‌വരും ദൃഢം.
എന്നെക്കാണാൻ കൊതിച്ചേറെ -
ത്തലനാരിഴകീറിയോർ
ഏറുന്ന മൂടൽമഞ്ഞിൽപെ –
ട്ടുഴലുന്നൂ പലേടവും.
അതുമല്ലിതുമല്ലെന്ന
വേദാന്തത്തിന്റെ ഭാഷയിൽ
എന്നെ വർണ്ണിക്കുവാൻ പാടു -
പെട്ടു തോല്ക്കുന്നു പണ്ഡിതർ.
വേദാന്തത്തിന്റെ ഭാഷയിൽ
എന്നെ വർണ്ണിക്കുവാൻ പാടു -
പെട്ടു തോല്ക്കുന്നു പണ്ഡിതർ.
ജ്ഞാനസമ്പാദനം ലക്ഷ്യം
വച്ചു നീങ്ങിയ വിഡ്ഢികൾ
വച്ചു നീങ്ങിയ വിഡ്ഢികൾ
ഇനിമേലെന്റെ രൂപത്തെ
ധ്യാനിക്കട്ടേ നിരന്തരം.
ധ്യാനിക്കട്ടേ നിരന്തരം.
പണ്ടാരോചൊല്ലിയിട്ടില്ലേ
ബഹുപാകമതിങ്ങുമേ
“സർവ്വധർമ്മാൻ പരിത്യജ്യ -
ബഹുപാകമതിങ്ങുമേ
“സർവ്വധർമ്മാൻ പരിത്യജ്യ -
മാമേകം ശരണം വ്രജ”
No comments:
Post a Comment